ചിരിപടര്‍ത്തി ഐമയുടെയും ഭര്‍ത്താവിന്റെയും ഡബ്ബ്‌സ്മാഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

October 27, 2018

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് ഐമ. ഇപ്പോഴിതാ കിടിലന്‍ ഡബ്ബ്‌സ്മാഷുകലിലൂടെ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഐമ. ഐമ മാത്രമല്ല ഭര്‍ത്താവുമുണ്ട് ഡബ്ബ്‌സ്മാഷില്‍.

മലയാളികളെ ഏറെ ചിരിപ്പിച്ച നര്‍മ്മമുഹൂര്‍ത്തങ്ങളാണ് ഡബ്ബ്‌സ്മാഷിലൂടെ ഇരുവരും അവതരിപ്പിക്കുന്നത്. ഇരുവരുടെയും പ്രകടനത്തിനു സോഷ്യല്‍ മീഡിയ നിറഞ്ഞു കൈയടിക്കുന്നുണ്ട്.

കെവിന്‍ പോളാണ് ഐമയുടെ ഭര്‍ത്താവ്. നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകനാണ് കെവിന്‍ പോള്‍. ദുബായില്‍ ബിസിനസുകാരനാണ് കെവിന്‍. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.