ആരാധകരുടെ ഹൃദയം കീഴടക്കി ഐശ്വര്യയും ആരാധ്യയും; വൈറൽ ചിത്രം കാണാം

October 6, 2018

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. ഐശ്വര്യയുടെയും കുട്ടിത്താരം ആരാധ്യയുടെയും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അമ്മ ഐശ്വര്യ ആരാധ്യയെ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഐശ്വര്യയെപ്പോലെ തന്നെയാണ് ആരാദ്യയും വസ്ത്രം ധരിച്ചിരിക്കുന്നത്. ചിത്രം കണ്ട് അമ്മയെക്കാളും സുന്ദരിയാണ് മകളെന്നും, രണ്ടാളും വളരെ മനോഹരമായിരിക്കുന്നെന്നും പലരും അഭിപ്രായപെടുന്നുണ്ട്.

ഒരു റാമ്പില്‍ ചുവടുവയ്ക്കുന്നതിനിടെ മകള്‍ ആരാധ്യക്ക് സല്‍കിയ ഒരു സര്‍പ്രൈസാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ദോഹയില്‍വെച്ചു നടന്ന ഫാഷന്‍ വീക്കന്‍ഡ് ഇന്റര്‍നാഷ്ണല്‍ 2108-ലായിരുന്നു ആരാധകരുടെ ഹൃദയം കവര്‍ന്ന ആ സംഭവം. പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ചായിരുന്നു ഐശ്വര്യ റാമ്പിലെത്തിയത്.

റാമ്പിലൂടെ നടന്നുവന്ന ഐശ്വര്യ സദസ്സിലിരുന്ന മകള്‍ ആരാദ്യയ്ക്ക് അപ്രതീക്ഷിതമായി ഒരു ഫ്‌ളൈയിംഗ് കിസ് നല്‍കി. ഈ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. സര്‍പ്രൈസായി അമ്മയുടെ ഫ്‌ളൈയിംഗ് കിസ് കിട്ടിയ ആരാധ്യ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. അതിനു പിന്നാലെയാണ് പുതിയ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

 

View this post on Instagram

 

#aishwaryaraibachchan walks for #manishmalhotra at a fashion showcase in #Qatar #instadaily @manav.manglani

A post shared by Manav Manglani (@manav.manglani) on