അസിന്റെ കുഞ്ഞുമാലാഖയ്ക്ക് ഇന്ന് ഒന്നാം പിറന്നാൾ; ആദ്യമായി കുട്ടിയുടെ ചിത്രം പങ്കുവെച്ച് താരങ്ങൾ

October 26, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അസിൻ. അസിനെ പോലെ തന്നെ ആരാധകർ ഏറെ കൗതുകത്തോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് അസിന്റെ കുഞ്ഞിന്റേത്. കുട്ടിത്താരത്തിന്റെ ഒന്നാം പിറന്നാളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ആദ്യമായാണ് കുട്ടിയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. അസിന്റെ ഭർത്താവ് രാഹുൽ ശർമ്മയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ഒരു വർഷം മുമ്പാണ് തിളക്കമുള്ള മനോഹരമായ കണ്ണുകളുമായി ഞങ്ങളുടെ മാലാഖ ഈ ലോകത്തേക്ക് വന്നത്. കാലം എത്രപെട്ടെന്നാണ് നീങ്ങുന്നത്? ഇന്നവൾക്ക് ഒരു വയസ്സായി. എന്തിനാണ് ഇത്രയും വേഗം കാലം കടന്നുപോകുന്നത്..ഹാപ്പി ബർത്ത്ഡേ ഐറിൻ ശർമ്മ ട്വിറ്ററിൽ കുറിച്ചു..

വിവാഹത്തിന് ശേഷം സിനിമ മേഖലയിൽ നിന്നും വിട്ടു നില്കുന്ന അസിന്റെ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ പങ്കുവെക്കാറുള്ളത്. കഴിഞ്ഞ വർഷം അസിൻ ഒരു പെൺകുട്ടിയ്ക്ക് ജന്മം നല്കിയെന്നറിഞ്ഞപ്പോൾ മുതൽ ഏറെ ആകാംഷയോടെ ആരാധകർ കാണാൻ കൊതിക്കുന്ന മുഖമായിരുന്നു കുഞ്ഞിന്റേത്. എന്നാൽ ആദ്യമായാണ് കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്നത്.. ചിത്രങ്ങൾ കാണാം..