വീണ്ടും ഗായകനായി ബിജു മേനോന്‍; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

October 2, 2018

നടനായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബിജു മേനോൻ. അഭിനയത്തിന് പുറമെ ഇപ്പോൾ ഗായകനായാണ് ബിജു മേനോൻ പ്രേക്ഷക ഹൃദയം കീഴടക്കാൻ എത്തുന്നത്. ‘ലീല’യ്ക്കും ‘ചേട്ടായീസി’നും ശേഷം ബിജുമേനോന്‍ വീണ്ടും ഗായകനായെത്തുകയാണ്. ഇത്തവണ ആനക്കള്ളന് വേണ്ടിയാണ് ബിജുമേനോന്‍ പാടുന്നത്. ബിജു മേനോനൊപ്പം പി ജയചന്ദ്രന്‍, ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്‌സല്‍ എന്നിവരും ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രാജീവ് ആലുങ്കല്‍, ഹരി നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്.

റോമൻസ്’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്നീ സിമിനകൾക്ക് ശേഷം വീണ്ടും കള്ളന്റെ വേഷത്തിൽ ബിജു മേനോൻ എത്തുന്ന ചിത്രമാണ് ആനക്കള്ളൻ. ചിത്രത്തിൽ അനുശ്രീ, കനിഹ, ഷംന കാസീം, സിദ്ദിഖ്, സായ് കുമാർ, സുരേഷ് കൃഷ്ണ, ജനാർദ്ദനൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഫാമിലി എന്റെർറ്റൈനെർ ചിത്രമാണ് ‘ആനക്കള്ളൻ’.

‘ഇവൻ മര്യാദരാമൻ’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ‘പഞ്ചവർണ തത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സപ്ത തരംഗ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം  ആനക്കള്ളൻ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘റോസാപ്പൂ’, ‘ഒരായിരം കിനാക്കൾ’, ‘ഷെർലക്ക് ഹോംസ്’ എന്നീ കോമഡി ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ അഭിനയിക്കുന്ന പുതിയ കോമഡി ചിത്രം കൂടിയാണ് ഉദയ്കൃഷ്ണൻ-ബിജു മേനോൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ആനക്കള്ളൻ’.