അയല തരാമെങ്കില്‍ തന്നാല്‍ മതി; ചിരി പടര്‍ത്തി ഒരു കാക്കയും മീന്‍കച്ചവ്വടക്കാരനും: വീഡിയോ കാണാം

October 29, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു കാക്കയുടെയും മീന്‍കച്ചവ്വടക്കാരന്റെയും വീഡിയോ. ‘അയല തരാമെങ്കില്‍ തന്നാല്‍ മതി’ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മീന്‍ കച്ചവ്വടകാരന്റെ സമീപത്തെത്തുന്ന കാക്കയുടെ നോട്ടം അയലയിലേക്കാണ്. കച്ചവടക്കാരന്‍ പല തവണ മത്തി നീട്ടി കൊടുത്തിട്ടും കാക്കയ്ക്ക് വേണ്ട. വേറെയും പല മീനുകള്‍ കൊടുത്തു നോക്കി കച്ചവടക്കാരന്‍. എന്നാല്‍ കാക്കയ്ക്ക് അതൊന്നും വേണ്ട. കക്ഷിക്ക് അയല തന്നെ വേണം.

കാഴ്ചക്കാരില്‍ ചിരി പടര്‍ത്തുന്നതാണ് ഈ വീഡിയോ. അയലയ്ക്ക് വേണ്ടി വാശിപിടിക്കുന്ന കാകക്കയുടെ പ്രകടനം ആരെയും ചിരിപ്പിച്ചു പോകു. കാക്കയുടെ വാശിക്ക് മുന്നില്‍ ഒടുവില്‍ മീന്‍കച്ചവ്വടക്കാരന്‍ താഴ്ന്ന് കൊടുത്തു. നല്ലൊരു അയല തന്നെ അയാള്‍ കാക്കയ്ക്ക് നല്‍കി. ഇരുവരും ഹാപ്പി.

എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ മീന്‍കച്ചവ്വടക്കാരനെയും കാക്കയെയും. കാക്കയുടെ വാശി കണ്ട് ചിരിക്കുന്നവര്‍ കച്ചവ്വടക്കാരന്റെ മനസിനെയും പുകഴ്ത്തുന്നുണ്ട്.

മൃഗങ്ങളുടെയും പക്ഷികളുടെയും കൃസൃതികളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ ഒരു പൂച്ചയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ‘ഒരു ക്യാറ്റ് വോക്ക്’ആണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുത്തത്. പേര് സൂചിപ്പിക്കുന്നതു പോലെതന്നെ ഒരു പൂച്ചയുടേതാണ് ഈ ക്യാറ്റ് വോക്ക്. ഫാഷന്‍ ഷോയില്‍ സുന്ദരിമാര്‍ക്കൊപ്പം റാംപിലെത്തിയ പൂച്ചയാണ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്.

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ഫാഷന്‍ ഷോയിലാണ് സുന്ദരിമാരെ കടത്തിവെട്ടി ഒരു പൂച്ച താരമായത്. ഷോ തുടങ്ങിയപ്പോള്‍ മുതല്‍ പൂച്ച റാംപിലുണ്ട്. നീളന്‍ വസ്ത്രമണിഞ്ഞ് റാംപിലെത്തുന്ന സുന്ദരിമാരുടെ വസ്ത്രത്തില്‍ പിടിക്കാന്‍ നോക്കി ചില വികൃതികള്‍ കാണിക്കുന്നുമുണ്ട് ഈ പൂച്ച. എന്നാല്‍ പൂച്ചയെ വൈറലാക്കിയത് ഇതൊന്നുമല്ല. ഇടയ്ക്ക് താരം റാംപിലൂടെ നല്ല ഒന്നാംതരം ക്യാറ്റ് വോക്കും നടത്തുന്നുണ്ട്. അതും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിക്കൊപ്പം.

കാണികളില്‍ ചിലര്‍ മൊബൈലില്‍ ഈ പൂച്ചയുടെ ക്യാറ്റ് വോക്ക് ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചും. നിരവധി പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ ഏറ്റെടുത്തത്. എന്തായാലും റാംപിലെത്തിയ സുന്ദരിമാരേക്കാള്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് ഈ പൂച്ച തന്നെയാണ്.

 

View this post on Instagram

 

Ahahahahahah #catwalk #real #vakkoesmod #catmoss

A post shared by H (@hknylcn) on