മീനാക്ഷിക്ക് കുഞ്ഞനുജത്തി; സന്തോഷം പങ്കുവെച്ച് ദിലീപ്

October 19, 2018

ദിലീപ് കാവ്യാ മാധവൻ താരദമ്പതികൾക്ക് പെൺ കുഞ്ഞ് പിറന്നു. സന്തോഷം പങ്കുവെച്ച് നടൻ ദിലീപ്. വിജയദശമി ദിനത്തിൽ എന്‍റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്.

കാവ്യ മാധ്യവന്റെ ബേബി ഷോവര്‍ ചിത്രങ്ങൾ നേരത്തെ  സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു. നിറവയറും നിറ പുഞ്ചിരിയുമായി നില്‍ക്കുന്ന കാവ്യാ മാധവന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു കാവ്യാ മാധവന്റെ ബേബി ഷോവര്‍ ആഘോഷം. ആഘോഷത്തില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് കാവ്യ ധരിച്ചത്.

കുടുംബത്തിലെ എല്ലാവരും മീനാക്ഷിക്ക് കൂട്ടായി വരുന്ന പുതിയ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് കാവ്യാമധവന്റെ അച്ഛന്‍തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം അഭിനയം ഒഴിവാക്കി കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് കാവ്യ മാധവൻ.