‘ഡ്രാമ’യിൽ പുതിയ ലുക്കിൽ ലാലേട്ടൻ; ചിത്രങ്ങൾ കാണാം

October 22, 2018

ചലച്ചിത്ര ആസ്വാദകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഡ്രാമ’. മോഹൻലാൽ പ്രധാന കഥാപത്രമായി എത്തുന്ന ചിത്രത്തിലെ ലാലേട്ടന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മുഖത്ത് ഒരു വട്ടക്കണ്ണടയും വെച്ച് തോളില്‍ ഒരു ബാഗും തൂക്കി നില്‍ക്കുന്ന മോഹന്‍ലാലിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. രഞ്ജിത്ത്മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘ലോഹ’ത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘ഡ്രാമ’. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

ആശാ ശരത്താണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, സുബി സുരേഷ്, മുരളി മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. നവംബര്‍ ഒന്നിന് ‘ഡ്രാമ’ തീയറ്ററുകളിലെത്തും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.

ചിത്രങ്ങൾ കാണാം..