ഫ്രീക്ക് പെണ്ണിന് ഒരു തകർപ്പൻ കവർ സോങ്ങ്‌; വീഡിയോ കാണാം

October 10, 2018

‘അഡാറ് ലൗ’വിലെ  ‘മാണിക്യ മലരായ പൂവി…’ എന്നു തുടങ്ങുന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യൂട്യൂബില്‍ റിലീസായ ഗാനത്തിന് വന്‍ വരവേല്‍പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒമര്‍ ലുലുവാണ് അഡാറ് ലൗ’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

അതേസമയം ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനത്തിനെതിരെ നിരവധി ട്രോളുകളായിരുന്നു ഉണ്ടായത്. എന്നാല്‍ പാട്ടിന്റെ കവര്‍ സോംഗ് ഹിറ്റാകുകുയാണ്. യൂട്യൂബില്‍ അപ്‍ലോഡ് ചെയ്‍ത വീഡിയോയ്‍ക്ക് നിരവധി പേരാണ് അഭിനന്ദനവുമായി കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഫ്രീക്ക് പെണ്ണേ എന്നനു തുടങ്ങുന്ന പുതിയ ഗാനത്തിന്റെ വരികള്‍ സത്യ ജിത്തിന്റേതാണ്. ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സത്യജിത്ത്, നീതു നടവത്തേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

വിപിൻ വേണുഗോപാല്‍ എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച കവര്‍ സോംഗിന്റെ പ്രധാന പ്രത്യേകത  കിടിലൻ ഡാൻസ് ആണ്. അയ്യപ്പദാസ് വി പി, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് എന്നിവരാണ് വീഡിയോയില്‍ തകര്‍പ്പൻ ഡാൻസ് കാഴ്‍ചവച്ചിരിക്കുന്നത്.

ഹാസ്യവും പ്രണയവുമാണ് അഡാറ് ലൗ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളിയാണ് അഡാര്‍ ലൗ നിര്‍മ്മിക്കുന്നത്. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.