ദിലീപിനെ നായകനാക്കി ജി പ്രജിത്തിന്റെ പുതിയ ചിത്രം

October 29, 2018

ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജി പ്രജിത്താണ് ദിലീപിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

തോട്ടുപുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടുപുറമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഭിലാഷ് പിള്ളയും ടിഎന്‍ സുരാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

അതേ സമയം ദിലീപിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണനും പുതിയ ചിത്രമൊരുക്കുന്നുണ്ട്. ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്നാണ് ഈ ചിത്രത്തിന്റെ പേര്. വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍‘. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപിന്റെ കാരക്ടര്‍ പോസ്റ്ററല്ലാതെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ആലപ്പുഴ എറണാകുളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.