ഒരു ഓവറില്‍ ആറ് സിക്‌സുകള്‍; അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ വീഡിയോ കാണാം

October 15, 2018

തലവാചകം കണ്ട് അത്ഭുതപ്പെടേണ്ട. സംഗതി സത്യം തന്നെയാണ്. ഒരു ഓവറില്‍ ആറ് സിക്‌സുകള്‍ നേടി താരമായിരിക്കുകയാണ് അഫ്ഗാന്‍ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസേ. സാമൂഹ്യമാധ്യമങ്ങളിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഹസ്രത്തുള്ളയുടെ സിക്‌സുകള്‍.

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കാബൂള്‍ സ്വാനനുവേണ്ടിയായരുന്നു ഹസ്രത്തുള്ള കളത്തിലിറങ്ങിയത്. ബല്‍ഖ് ലെജന്‍ഡ്‌സുമായിട്ടായിരുന്നു പോരാട്ടം. ഒരു ഓവറില്‍ വൈഡ് ഉള്‍പ്പെടെ 37 റണ്‍സാണ് ഹസ്രത്തുള്ള നേടിയത്. 20 വയസാണ് ഹസ്രത്തുള്ളയുടെ പ്രായം.

മത്സരത്തില്‍ 17 പന്തില്‍ നിന്നുമായി 62 റണ്‍സാണ് താരം നേടിയത്. ഇതില്‍ ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. ട്വന്റി20 ലീഗില്‍ 244 റണ്‍സ് വിജയലക്ഷ്യവുമായിട്ടാണ് കാബൂള്‍ ബാറ്റിങിന് ഇറങ്ങിയത്. എന്നല്‍ കാബൂളിന് വിജയിക്കാനായില്ല. 21 റണ്‍സിനായിരുന്നു പരാജയം സമ്മതിച്ചത്.