ഐസിസി റാങ്കിങ്ങിൽ ഒന്നാമനായി റഷീദ് ഖാൻ.. ഏകദിന റാങ്കിങ്ങിൽ മുന്നേറ്റം സൃഷ്ടിച്ച് ഇന്ത്യൻ താരങ്ങൾ..
ഐസിസി പ്രഖ്യാപിച്ച പുതിയ ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനായി റഷീദ് ഖാൻ. ബംഗ്ലാദേശ് ഓള് റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ പിന്തള്ളിയാണ് റാഷിദ് ഒന്നാമതെത്തിയത്. 353 റേറ്റിംഗ് പോയിന്റാണ് റാഷിദ് ഖാനുള്ളത്. രണ്ടാം സ്ഥാനക്കാരനായ ഷാക്കിബിന് 341 പോയിന്റാണുള്ളത്. ഏഷ്യാകപ്പിലെ മികച്ച പ്രകടനമാണ് താരത്തെ ഒന്നാമതെത്താന്‍ സഹായിച്ചത്.
അഫ്ഗാനിസ്ഥാന്റെ തന്നെ മുഹമ്മദ് നബിയാണ് മൂന്നാം സ്ഥാനത്ത്. 337 റേറ്റിംഗ് പോയിന്റാണ് താരത്തിനു സ്വന്തമായുള്ളത്. ന്യൂസിലാണ്ടിന്റെ മിച്ചല്‍ സാന്റനര്‍ 317 പോയിന്റ് നേടി. പാക്കിസ്ഥാന്റെ മുഹമ്മദ് ഹഫീസിന് 306 പോയിന്റാണുള്ളത്. അഫ്ഗാനിസ്ഥാന് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഓള്‍റൗണ്ടറുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. അതേസമയം ഏഷ്യാ കപ്പിലെ അവസാന രണ്ട് മത്സരങ്ങള്‍ ഷാക്കിബ് കളിക്കാതിരുന്നത് റഷീദിന് തുണയായി.
ഓള്‍റൗണ്ടര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരും തന്നെയില്ല. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.ഐ സി സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റമുണ്ട്. ബാറ്റ്സ്മാന്മാരില് രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തും ഏഷ്യാകപ്പിലെ ടോപ് സ്കോററായ ശിഖര്‍ ധവാന് നാല് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തുമെത്തി. രോഹിതിന്റെ കരിയറിലെ മികച്ച നേട്ടമാണിത്. ഇന്ത്യയുടെ തന്നെ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി.
The latest @MRFWorldwide ICC ODI Rankings are out!
Find out who made the biggest gains after the conclusion of the #AsiaCup2018.
➡️ https://t.co/08NLxBafNH pic.twitter.com/dZRYHFxuQh
— ICC (@ICC) September 30, 2018