അടിച്ച് എടുത്തും എറിഞ്ഞ് വീഴ്ത്തിയും ഇന്ത്യ; ഇത് തകര്‍പ്പന്‍ ജയം

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റിങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 224 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയോട് പരാജയം സമ്മതിച്ചത്.
രോഹിത് ശര്‍മ്മയുടെയും അമ്പാട്ടി റായിഡുവിന്റെയും തകര്‍പ്പന്‍ സെഞ്ചുറികള്‍ ഇന്ത്യയക്ക് കരുത്തേകി. ഇന്നിങ്സ് പൂര്‍ത്തിയാക്കുമ്പോള്‍ 377 റണ്‍സെടുത്ത് ഇന്ത്യയക്ക് അഞ്ച് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. വിന്‍ഡീസ് 3.2 ഓവറില്‍ 153 റണ്‍സ് എടുത്ത് പുറത്തായി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണിപ്പോള്‍.
162 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ് മാച്ച്. ഏകദിനത്തിലെ 21-ാം സെഞ്ചുറിയാണ് രോഹിത് നേടിയത്. ബൗളിങിലും ഇന്ത്യ പുറത്തെടുത്തത് അത്ഭുതകരമായ പ്രകടനമായിരുന്നു. ഖലീല്‍ അഹമ്മദ് ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകള്‍ നേടി.കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.