ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനം: ഇന്ത്യയ്ക്ക് നിരാശ

October 28, 2018

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ത്യയ്ക്ക് നിരാശ. 43 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനോട് തോല്‍വി സമ്മതിച്ചത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരന്നു. എന്നാല്‍ ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് മികച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

284 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം എന്നാല്‍ 47.4 ഓവറില്‍ 240 റണ്‍സ് എടുത്ത് ഇന്ത്യ പുറത്തായി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 107 റണ്‍സ് നേടിയ കോഹ്‌ലി പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാം സെഞ്ചുറി നേടി.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും ശിഖാര്‍ ധവാനെയും ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. രോഹിത് ശര്‍മ്മ എട്ട് റണ്‍സും ശിഖര്‍ധവാന്‍ 35 റണ്‍സുമാത്രമാണ് എടുത്തെത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷായ് ഹോപ്പിന്റെ ബാറ്റിങ് മികച്ചല്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് നേടിയത്.

ഹോപിന്റെ പ്രതിരോധത്തിലും ബാറ്റിംഗിലും 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 283 റണ്‍സെടുത്തു. 95ല്‍ പുറത്തായ ഹോപാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.