ഹോപ്പിലെ പ്രതീക്ഷയും നഷ്ടപ്പെട്ടു, സെഞ്ച്വറി തികയ്ക്കാനാവാതെ ഹോപ്പും മടങ്ങി; ഇന്ത്യക്ക് 284 റൺസ് വിജയലക്ഷ്യം

October 27, 2018

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 284 റണ്‍സ് വിജയലക്ഷ്യം. ടോസ് ന‌ഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപ്പിന്റെ ബാറ്റിങ് മികച്ചൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 283 റൺസാണ് നേടിയത്.

ഹോപിന്‍റെ പ്രതിരോധത്തിലും വെടിക്കെട്ടിലും 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 283 റണ്‍സെടുത്തു. 95ല്‍ പുറത്തായ ഹോപാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റുമായി മടങ്ങിവരവ് ആഘോഷമാക്കിയ ബൂംറ ഇന്ത്യക്കായി തിളങ്ങി. കുല്‍ദീപ് രണ്ടും ഖലീലും ഭുവിയും ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി.

കളിയുടെ തുടക്കത്തില്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്ന വിന്‍ഡീസിനെ ഹോപ് കരകയറ്റുകയായിരുന്നു. ടീമില്‍ മടങ്ങിയെത്തിയ സൂപ്പര്‍ പേസര്‍ ബൂംറയാണ് മത്സരം തുടക്കത്തിലെ ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.