അബ്ദുള്‍കലാമിന്റെ ജീവിതം മിനിസ്‌ക്രീനിലേക്ക്

October 6, 2018

ഒരു രാജ്യത്തെ മുഴുവന്‍ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച പ്രസിഡന്റ് അബുദുള്‍കലാമിന്റെ ജീവിതം മിനിസ്‌ക്രീനിലെത്തുന്നു. നാഷ്ണല്‍ ജിയോഗ്രഫി ചാനലിലാണ് പരിപാടി. ചാനലിലെ ഐക്കണ്‍ സീരീസിലായിരിക്കും പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്യുക. അബുദുള്‍കലാമിന്റെ ജീവിതവും വിജയകഥകളുമൊക്കെയാണ് മിനിസ്‌ക്രീനില്‍ ആവിഷ്‌കരിക്കുക.

മെഗാ ഐക്കണ്‍സ് എന്ന പരമ്പരയില്‍ അഞ്ച് പ്രമുഖവ്യക്തികളുടെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. കലാമിനുപുറമെ, കമല്‍ ഹാസന്‍, ദലൈലാമ, വിരാട് കോഹ്‌ലി, കിരണ്‍ ബേദി തുടങ്ങിയവരാണ് പരമ്പരയിലെ മറ്റ് പ്രമുഖര്‍.

ഒക്ടോബര്‍ എട്ടിന് രാത്രി ഒമ്പത് മണിക്കാണ് അബ്ദുള്‍കലാമിന്റെ ജീവിതം പറയുന്ന എപ്പിസോഡ്.