കളിക്കളത്തിലിറങ്ങുംമുമ്പ് പൃത്വി ഷായുടെ പേടി മാറ്റിയത് കോഹ്‌ലി

October 5, 2018

ഏതൊരാളെയുംപോലെ ഒരല്പം ഭയത്തോടെ തന്നെയാണ് പൃത്വി ഷായും വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റില്‍ തന്റെ ആദ്യ അരങ്ങേറ്റത്തിനെത്തിയത്. സീനിയര്‍ ടീമംഗങ്ങള്‍ക്കൊപ്പം കൂടാനുള്ള താരത്തിന്റെ ഈ ഭയം മാറ്റിയത് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയാണ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പൃത്വി ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യടെസ്റ്റിനു മുമ്പ് രാജ്‌കോട്ടിലെ ഗ്രൗണ്ടില്‍ പൃത്വിഷാ പരിശീലനത്തിനിറങ്ങി. പരിശീലനത്തിനിടെ കോഹ്‌ലി പൃത്വി ഷായ്ക്ക് സമീപത്തെത്തി. കുറേ നേരം താരത്തോടു സംസാരിച്ചും. അതും പൃത്വി ഷായുടെ മാതൃഭാഷയായ മറാഠിയില്‍. ഇത് താരത്തിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. പരിശീലനസമയത്ത് നല്ല തമാശക്കാരനായാണ് കോഹ്‌ലി പൃത്വി ഷായോട് സംസാരിച്ചത്. ഇതോടെ താരത്തിന്റെ ഭയമെല്ലാം മാറി. ഡ്രസ്സിംഗ് റൂമിലും സീനിയര്‍ ജൂനിയര്‍ വേര്‍തിരിവുകളൊന്നും ഇല്ലെന്നും പ്രത്വി ഷാ അഭിമുഖത്തില്‍ പറഞ്ഞും. ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അരങ്ങേറ്റ ടെസ്റ്റില്‍ പൃത്വി ഷാ കാഴ്ചവെച്ചത്.

ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമാണ് പൃഥ്വി ഷാ. ലോക ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ താരവുമാണ് പൃഥ്വി. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന,സൗരവ് ഗാംഗുലി, മുഹമ്മദ് അസറുദ്ദീന്‍ തുടങ്ങിയവരുംഅരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ചിലഇന്ത്യന്‍ താരങ്ങളാണ്.

പതിനെട്ട് വര്‍ഷവും329 ദിവസവുമാണ് പൃഥ്വി ഷായുടെ പ്രായം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഇന്ത്യക്കായി ജേഴ്‌സി അണിഞ്ഞത്. 17 വര്‍ഷവും 265 ദിവസവും പ്രായമുള്ളപ്പോള്‍ ജേഴ്‌സി അണിഞ്ഞ വിജയ് മെഹ്‌റയാണ് മൂന്നാം സ്ഥാനക്കാരന്‍. നാലാം സ്ഥാനത്ത് നില്‍ക്കുന്നത് എ ജി മില്‍ഖ സിങ്ങാണ്. 18 വര്‍ഷവും 13 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യക്കായി കളിക്കളത്തില്‍ ഇറങ്ങുന്നത്.