തകർത്തടിച്ച് സായ് സുദർശനും ഷാരൂഖ് ഖാനും; ബെംഗളരൂവിന് 201 റൺസ് വിജയലക്ഷ്യം

April 28, 2024

ഐ.പി.എല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 201 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ​ഗുജറാത്തിനായി സായ് സുദർശനും ഷാരൂഖ് ഖാനും അർധ സെഞ്ച്വറി നേടി. ഇതോടെയാണ് ​ഗുജറാത്ത് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസെടുത്തത്. ( Gujarat Titans vs Royal Challengers IPL 2024 )

ഹോം മാച്ചിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും (5) നായകൻ ശുഭ്മാൻ ഗില്ലും (16) നിരാശപ്പെടുത്തിയെങ്കിലും തുടർന്നെത്തിയ സായ്സുദർശനും ഷാറൂഖ്ഖാനും ചേർന്ന് ഗംഭീര ചെറുത്തുനിൽപ്പാണ് നടത്തിയത്. സ്വപ്നിൽ സിങ് എറിഞ്ഞ ആദ്യ ഓവറിന്റെ അവസാന പന്തിലാണ് സാഹ പുറത്തായത്. ​ഗ്ലെൻ മാക്സ്വെൽ എറിഞ്ഞ ഏഴാം ഓവറിൽ കാമറൂൺ ​ഗ്രീനിന് ക്യാച്ച് നൽകിയാണ് ​ഗിൽ മടങ്ങിയത്.

Read Also : യുദ്ധം ജയിച്ച പോരാളിയെ പോലെ മതിമറന്ന് ആഘോഷം; ഇങ്ങനെയൊരു സഞ്ജുവിനെ മുൻപ് കണ്ടിട്ടേയില്ല!

പിന്നീട് ക്രീസിലെത്തിയ ഷാരുഖ് ഖാൻ അടിച്ചുതകർത്തു. 30 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 58 റൺസെടുത്ത ഷാറൂഖിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. 49 പന്തിൽ നാല് സിക്സും എട്ട് ഫോറും ഉൾപ്പെടെ 84 റൺസെടുത്ത സായി സുദർശനും 19 പന്തിൽ 26 റൺസെടുത്ത് ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു. സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഒരോ വിക്കറ്റ് നേടി.

Story highlights : Gujarat Titans vs Royal Challengers IPL 2024