സ്മ്യൂള്‍ ആപ്ലിക്കേഷന്‍ വഴി പിറന്ന ഒരു മ്യൂസിക് ബാന്‍ഡ്
സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് സ്മ്യൂള്‍ ആപ്ലിക്കേന്‍ വഴി പിറവിയെടുത്ത ഒരു മ്യൂസിക് ബാന്‍ഡ്. ‘കര്‍മ’ എന്നാണ് ഈ മ്യൂസിക് ബാന്‍ഡിന്റെ പേര്. ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് സ്മ്യൂള്‍ വഴി പാട്ടുപാടി സുഹൃത്തുക്കളായവരാണ് ഈ മ്യൂസിക് ബാന്‍ഡിനു പിന്നില്‍.
സ്മ്യൂള്‍ വഴി പാട്ടുകള്‍ പാടി പരിചയപ്പെട്ട ഇവര്‍ ആദ്യം ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മയ്ക്ക് രൂപം നല്‍കി. സംഗീതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവെച്ചു തുടങ്ങി. തങ്ങളുടെ സംഗീതത്തെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്തോടെ അവര്‍ ഒരുമിച്ച് മുന്നിട്ടിറങ്ങി കര്‍മ എന്ന ബാന്‍ഡുമായി. സാമൂഹ്യമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാതെ തങ്ങളുടെ പാട്ടുകള്‍ മുഖ്യധാര സംഗീതലോകത്തേക്ക് എത്തിക്കുകയാണ് കര്‍മ എന്ന മ്യൂസിക് ബാന്‍ഡിന്റെ ലക്ഷ്യം.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ആപ്ലിക്കേഷനാണ് സ്മ്യൂള്‍. പാട്ടിനെക്കുറിച്ച് ചെറിയ അറിവുള്ളവര്‍പോലും സ്മ്യൂളില്‍ പാട്ട് പാടി നോക്കാറുണ്ട്. പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകാറുമുണ്ട്. സംഗീതത്തിന്റെ വലിയ സാധ്യതകള്‍തന്നെയാണ് സംഗീത പ്രേമികള്‍ക്കായി സ്മ്യൂള്‍ ആപ്ലിക്കേഷന്‍ ഒരുക്കുന്നത്.