‘കൊച്ചുണ്ണി വാഴുക’, പുതിയ ഗാനവും ഏറ്റെടുത്ത് പ്രേക്ഷകർ.. വീഡിയോ കാണാം..

October 21, 2018

റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും തിയേറ്ററുകൾ നിറഞ്ഞാടുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ ഗാനം പുറത്തുവിട്ടു. ‘കൊച്ചുണ്ണി വാഴുക’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. എന്നാൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളിൽ തന്നെ ഗാനത്തിന്റെ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

തിയേറ്ററുകളിൽ നിറഞ്ഞാടുന്ന കായംകുളം കൊച്ചുണ്ണി, റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം നേടിയത് 42 കോടിയിലധികമെന്ന് റിപ്പോർട്ട്. ആഗോള കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരമാണ് ഈ കണക്ക്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ അഞ്ച് കോടിയിലധികം രൂപ ചിത്രം കേരളത്തിൽ നിന്ന് മാത്രമായി നേടിയിരുന്നു.

നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രമായാണ് നിവിൻ പോളി അഭിനയിക്കുന്നത്.  ഇത്തിക്കരപ്പക്കിയായി മോഹൻലാലും വേഷമിടുന്നുണ്ട്. റോഷന്‍ ആൻഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ബോബി – സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്