അത്ഭുതമായി പിരമിഡിനുള്ളിലെ സംഘട്ടനം; പിന്നിലെ കഥ വെളിപ്പെടുത്തി അണിയറ പ്രവർത്തകർ
മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചുണ്ണിയും കേശുവും തമ്മിലുള്ള സംഘട്ടന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ച ചെയ്യപെടുന്നത്. മനുഷ്യ പിരമിഡിനുള്ളിലാണ് ഈ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഈ സംഘട്ടനങ്ങൾ ചിത്രീകരിച്ചതിന് പിന്നിൽ ഒരുപാട് വേദനകളും ആവേശം നിറഞ്ഞ നിമിഷങ്ങളും ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
അഞ്ച്കോടിയിലും അധികമാണ് ആദ്യദിനം ചിത്രത്തിനു ലഭിച്ച കളക്ഷന്‍. ആദ്യമായാണ് നിവിന്‍പോളി ചിത്രത്തിന് ആദ്യദിനം ഇത്രയും കളക്ഷന്‍ ലഭിക്കുന്നത്. 364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് കായകുളം കൊച്ചുണ്ണി എന്ന് സംവിധായകന് ശ്രീകുമാര്‍ മേനോനും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
റിലീസ് ചെയ്ത് ദിവസങ്ങൾക്കുളിൽ തന്നെ കോടിക്കണക്കിന് രൂപയുടെ കളക്ഷൻ നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രുസാണ്. നിവിൻ പോളിയും മോഹൻലാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ്.
‘സ്കൂൾ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, ഷൈൻ ടോം ചാക്കോ, എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.