പെൺകുട്ടികളുള്ള എല്ലാ അപ്പന്മാർക്കുമായി ‘കൂദാശ’; ട്രെയ്‌ലർ കാണാം

October 7, 2018

ബാബുരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കൂദാശയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19 ന് റിലീസ് ചെയ്യും. നിരവധി ചിത്രങ്ങളിൽ ഗുണ്ടയായും ഹാസ്യ കഥാപാത്രമായും അഭിനയിച്ച ബാബുരാജ് ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് കൂദാശ.

കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് കൂദാശയിൽ അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷങ്ങളില്‍ നിന്നും മാറി കോമഡിയിലേക്ക് തിരിഞ്ഞ ബാബുരാജ് ഇടവേളകള്‍ക്ക് ശേഷം അഭിനയിക്കുന്ന മികച്ചൊരു കഥാപാത്രം കൂടിയായിരിക്കും ജോയ്.

ജോയ് മാത്യു, സായികുമാര്‍, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റു താരങ്ങള്‍. ഒ എം ആര്‍ ഗ്രൂപ്പിന്റെ ബാനറില്‍ ഒമര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ വി ഖാലിദാണ് നിർവഹിച്ചിരിക്കുന്നത്.