അടിപൊളിയായി ലിച്ചി; ലോനപ്പന്റെ മാമ്മോദീസയിലെ വൈറൽ വീഡിയോ കാണാം

October 6, 2018

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രേഷ്മ രാജൻ അഥവാ മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി. ‘വെളിപാടിന്റെ പുസ്തകം’ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ലോനപ്പന്റെ മാമ്മോദീസ എന്ന ജയറാമിന്റെ ചിത്രത്തിലാണ് ലിച്ചിയിപ്പോൾ നായികയായി എത്തുന്നത്.

ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ലിച്ചിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈറലായ വീഡിയോ കാണാം..


ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യുവാണ് നിർമിക്കുന്നത്.

ചിത്രത്തിൽ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജൻ, ശാന്തി കൃഷ്ണ, ഇന്നസെന്റ് , ദിലീഷ് പോത്തൻ , ജോജു മാള ഹരീഷ് കണാരൻ , അലൻസിയർ തുടങ്ങി വലിയ താരനിരകൾ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ചമക്കുന്ന് എന്ന ഗ്രാമത്തിൽ ജീവിക്കുന്ന ലോനപ്പന്റെയും അയാൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും ജീവിതങ്ങൾ നർമ്മത്തിൽ ചാലിച്ച് ചിത്രീകരിക്കുന്ന സിനിമയാണ് ലോനപ്പന്റെ മാമ്മോദീസ.