കിടിലന്‍ മേയ്ക്ക്ഓവറില്‍ മാലാ പാര്‍വതി; ചിത്രങ്ങള്‍ കാണാം

October 6, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളികളുടെ പ്രിയതാരം മാലാ പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍. കിടിലന്‍ മേയ്ക്ക്ഓവറിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാലാ പാര്‍വതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് താരത്തിന്റെ പുതിയ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടത്.ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും മാലാ പാര്‍വതി പങ്കുവെച്ചിരുന്നു. ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ബ്യൂട്ടീഷന്‍ അനിലാ ജോസഫാണ് മാലാ പാര്‍വതിയുടെ പുതിയ മേയ്ക്ക് ഓവറിനു പിന്നില്‍.

മാലാ പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അനിലാ ജോസഫ് എന്ന ബ്യൂട്ടീഷനെ കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് 16 വയസ്സാണ് എന്നാണ് എന്റെ ഓര്‍മ്മ. എന്റെ കൂട്ടുകാരി ലക്ഷ്മി പറഞ്ഞ്. ഞാന്‍ ആദ്യമയി അവരെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ആന്റീടെ ഫാന്‍ ആയി പോയി. എന്റെ സങ്കല്പത്തില്‍ ഞാന്‍ കണ്ടിരുന്ന ഒരു ബ്യൂട്ടീഷനെ ആയിരുന്നില്ല ആന്റി .എല്ലാവരിലെയും സൗന്ദര്യം മാന്ത്രിക വിരലുകള്‍ കൊണ്ട് ഏറ്റവും നന്നാക്കി കൊടുക്കുന്ന ആന്റി. ഒരു പാട് തമാശ പറയുന്ന, പൊട്ടിച്ചിരിക്കുന്ന ,ആരും ഇഷ്ടപ്പെട്ട് പോകുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.എന്റെ മുഖത്ത് അന്ന് നിറയെ കുരു ഉണ്ടായിരുന്നു. ഷഹനാസിന്റെ sha clove ഉം sha silk ഉം മിക്‌സ് ചെയ്ത് ഇട്ടാല്‍ മതി എന്ന് ആന്റി പറഞ്ഞു. ഇടയ്ക്ക് ഒരു ക്ലീന്‍ അപ്പും.എത്ര നിര്‍ബന്ധിച്ചാലും ഫേഷ്യല്‍ ചെയ്ത് തരില്ലായിരുന്നു പാര്‍വതിക്കത് ആവശ്യമില്ല എന്ന് പറയുമായിരുന്നു. സിനിമാ താരങ്ങളില്‍ പലരെയും ഞാന്‍ ആദ്യമായി അവിടെ വച്ചാണ് കണ്ടിട്ടുള്ളത് .പാര്‍വ്വതി, മോനിഷ തുടങ്ങി എത്രയോ പേര്‍.

അന്ന് എനിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ആന്റീടെ ബ്യൂട്ടി പാര്‍ലറിന്റെ പ്രത്യേകതകളും, ട്രീറ്റ്‌മെന്റിന്റെ ശ്രദ്ധയും, ആന്റിടെ ബ്രൈഡല്‍ മേക്കപ്പും ഏറ്റവും പോപ്പുലര്‍ ആകണമെന്ന്. പക്ഷേ ഇടയ്ക്ക് വച്ച് അവിടെ പോകാന്‍ തോന്നുമായിരുന്നില്ല. പല കാരണങ്ങള്‍ കൊണ്ടാണ്. പലപ്പോഴും ആന്റിയുടെ ശ്രദ്ധ കുറഞ്ഞത് പോലെയും തോന്നിയിരുന്നു.

ജീനിയസുകള്‍ക്ക് തോല്‍വി ഇല്ല എന്ന് തെളിയിച്ച് കൊണ്ട് ആന്റി ഒരു തിരിച്ച് വരവു നടത്തി. Googlle 4.7 ആണ് പാര്‍ലറിന്റെ റേറ്റിംഗ് ! എന്നല്ല ആ ബ്യൂട്ടി പാര്‍ലര്‍ പുതുക്കി പണിത് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡര്‍ഡിലാക്കി! ഇന്നവിടെ പോയി.സന്തോഷം കൊണ്ട് എനിക്ക് കണ്ണ് നിറഞ്ഞു പോയി. 32 വര്‍ഷത്തെ ബന്ധം! ആന്റീ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നതാണ് ബസത്തില്‍ വന്ന ഒരേ ഒരു മാറ്റം.

ഒരു ബ്യൂട്ടീഷനും ബ്യൂട്ടി പാര്‍ലറും ആയുള്ള ബന്ധമല്ല. സ്വന്തം വീട്ടില്‍ പോകുന്നത് പോലെ സ്വാതന്ത്ര്യവും സ്‌നേഹവും ലഭിക്കുന്ന ഒരിടമായാണ് എനിക്ക് അവിടം. എന്തിനും ഏതിനും വിളിക്കാവുന്ന…ചിരിച്ചും തമാശ പറഞ്ഞും സ്‌നേഹം മാത്രം തരുന്ന.. ഒരു confident human being ആണ് എനിക്ക് ആന്റി. Very Special Person.
ഏത് ഷൂട്ടിന് പോകുമ്പോഴും അവിടെ പോയിട്ട് പോയാല്‍ ഒരു കോണ്‍ഫിഡന്‍സ് ആണ്.രാജി ചേച്ചിയെ കൊണ്ടാരു ഫേഷ്യല്‍.. സൗമ്യ ,ക്ലാര, ജീന, ഷീജ.. എല്ലാവരും അനുജത്തിമാരായി പാര്‍വ്വതി ചേച്ചിയെന്ന് വിളിച്ച് കുശലം പറഞ്ഞ് കൂടെ നില്‍ക്കും. അവിടെ നിന്നിറങ്ങുമ്പോള്‍ ഒരു സന്തോഷമാ.