ഈ ഗാനം ബാലഭാസ്‌ക്കറിന്; ആദരാഞ്ജലിയുമായി ഗായിക മഞ്ജരി

October 2, 2018

വയലിന്‍ തന്ത്രികളില്‍ വിസ്മയം സൃഷ്ടിക്കുന്ന ബാലഭാസ്‌കറിന്റെ വിയോഗം കലാലോകം ഞൊട്ടലോടെയാണ് കേട്ടത്. മലയാളികളുടെ പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികളുമായി ലോകം മുഴുവനുമുള്ള മലയാളികള്‍ എത്തുമ്പോള്‍ ബാലു ബാക്കി വച്ച് പോയ ഒരുപാട് ഓര്‍മ്മകള്‍ മലയാളികളുടെ മനസ്സില്‍ ഉണങ്ങാത്ത വേദനയായി നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ബാലുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഏകമകളായ തേജസ്വിനി മരിച്ചിരുന്നു.

ബാലഭാസ്‌കറിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് ഗായിക മഞ്ജരിയും. മയ്യണിക്കണ്ണില്‍ എന്നു തുടങ്ങുന്ന ഗാനമാണ് ആദരാഞ്ജലിയായി മഞ്ജരി പാടിയത്. ബാലഭാസ്‌കര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച മോക്ഷം, അവിടെനിന്നു തന്നെയാണ് മഞ്ജരിയുടെ സംഗീതജീവിതവും ആരംഭിക്കുന്നത്. പിന്നീട് ബാലഭാസ്‌കറിനൊപ്പം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ബാലഭാസ്‌കറിനെക്കുറിച്ചുള്ള ചെറിയൊരു ഓര്‍മ്മ പങ്കുവെച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ആദരാഞ്ജലിയായി മഞ്ജരി ബാലഭാസ്‌കറിനൊപ്പമുള്ള തന്റെ സംഗീതജീവിതത്തിലെ ആദ്യ ഗാനം ആലപിച്ചത്.