കുസൃതി കാട്ടുന്നതില്‍ റൊണാള്‍ഡോ വേറെ ലെവല്‍; ആരാധകരെ ചിരിപ്പിച്ച താരത്തിന്റെ പ്രകടനം കാണാം

September 15, 2018

കളിക്കളത്തിനു പുറത്തുള്ള താരങ്ങളുടെ പ്രകടനങ്ങള്‍ മിക്കപ്പോഴും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. കുസൃതികള്‍കാട്ടി കാണികളെ ചിരിപ്പിക്കുന്നതില്‍ വേറെ ലെവലാണ് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ. താരത്തിന്റെ ഇത്തരമൊരു കുസൃതിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം.

യുവന്റസിന്റെ ട്രെയിനിങ് കാഴ്ചകള്‍ പകര്‍ത്താന്‍ വന്നതായിരുന്നു ഒരു ഇറ്റാലിയന്‍ മാധ്യമം. റിപ്പോര്‍ട്ടര്‍ ക്ലബ്ബിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് റൊണാള്‍ഡോയുടെ കിടിലന്‍ പ്രകടനം. റിപ്പോര്‍ട്ടര്‍ അറിയാതെ അയാളുടെ പിന്നില്‍ ചെന്നുനിന്ന് അയാളെ അനുകരിച്ച് കുസൃതികള്‍ കാണിക്കുകയായിരുന്നു റൊണാള്‍ഡോ. ഇതൊന്നും അറിയാതെ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടിങ് തുടര്‍ന്നുകൊണ്ടേയിരുന്നു.

റൊണാള്‍ഡോയുടെ വികൃതിക്കൊപ്പം യുവന്റസ് ക്ലബ് ടീമംഗങ്ങളായ മാറ്റിയോ പെരിനും കാര്‍ലോസ് പിന്‍സോഗ്ലോയും ചേരുന്നതായും വീഡിയോയില്‍ കാണാം.’റിപ്പോര്‍ട്ടിങിനിടയിലെ ഫോട്ടോ ബോംബിങ്’ എന്ന കുറിപ്പോടെയാണ് താരത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.