ഫുട്ബോളിലെ മികച്ചവൻ ആര്? വെളിപ്പെടുത്തലുമായി പെലെ..

October 6, 2018

ലോകം  മുഴുവൻ ആരാധകരുള്ള താരങ്ങളാണ് ഫുട്ബോൾ ഇതിഹാസം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും. ഇരുവരിൽ ആരാണ് മികച്ചവൻ എന്ന ചോദ്യം കാലങ്ങളായി ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യുന്ന വിഷയമാണ്. ഒടുവിൽ മികച്ചവൻ ആരെന്നുള്ള ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസം പെലെ..

ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് സമ്മിറ്റിൽ എത്തിയ പെലെ ഇന്ത്യന്‍ നായകന്‍ ബൈച്ചൂംഗ് ബൂട്ടിയയുടെ ചോദ്യങ്ങള്‍ക്ക്  ഉത്തരം നൽകുകയായിരുന്നു. ഫുട്ബോളിലെ മികച്ചവൻ ആരെന്നുള്ള ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മെസ്സിയെയും റൊണാൾഡോയെയും താരതമ്യം  ചെയ്യുകയെന്നത് വളരെബുദ്ധിമുട്ടുള കാര്യമാണ്. ഇരുവർക്കും അവരുടേതായ ശൈലികളുണ്ട്. അത് താരതമ്യം ചെയ്യുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

റൊണാൾഡോയെ മികച്ച സെന്റർ ഫോർവേഡർ ആയെ കാണാൻ സാധിക്കൂ. എന്നാല്‍ മെസ്സിയാണ് കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പട്ട താരം. തന്റെ ടീമില്‍ റൊണാള്‍ഡോ വേണോ മെസ്സി വേണോ എന്ന് ചോദിച്ചാല്‍ മെസ്സിയെ തെരഞ്ഞെടുക്കുമെന്നും പെലെ പറഞ്ഞു.