കുഞ്ഞാലിമരയ്ക്കാർ ആകാനൊരുങ്ങി മോഹൻലാൽ; ചിത്രീകരണം ഉടൻ

October 26, 2018

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഡിസംബർ ഒന്ന് മുതലാണ് പുതിയ ചിത്രത്തിനായി അണിയറപ്രവർത്തകരും താരങ്ങളും ഒന്നിക്കുന്നത്. മാർച്ച് അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.അതേസമയം ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കിയാലും തിയേറ്ററിലെത്താൻ  വൈകും.  ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് കൂടുതൽ സമയം ആവശ്യമായതിനാലാണ് ചിത്രം തിയേറ്ററിൽ എത്താൻ വൈകുന്നത്.

ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹനലാൽ എന്ന അതുല്യ പ്രതിഭയുമാ ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

കുഞ്ഞാലിമരയ്ക്കാരുടെ കഥ പറയുന്ന ചിത്രത്ത്തിന്റെ പേര്  മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നാണ്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി.ജെ റോയിയും മൂൺ ഷോട്ട് എന്റർടൈൻമെന്റും ചേർന്നാണ് 100 കോടി മുതൽമുടക്കിൽ ഈ ചരിത്ര സിനിമ നിർമ്മിക്കുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന പ്രഖ്യാപനത്തോടെ മരയ്ക്കാരുടെ ടൈറ്റിൽ വീഡിയോയും നേരത്തെ പുറത്തിറക്കിയിരുന്നു.  പറങ്കിപ്പടയോട് പടപൊരുതിയ കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ  ത്രസിപ്പിക്കുന്ന ഡയലോഗുകളും ദൃശ്യ വിസ്മയങ്ങളുമാണ് ടൈറ്റിൽ വീഡിയോയുടെ പ്രധാന സവിഷേത.

ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. മികച്ച ചിത്രങ്ങൾ മലയാള സിനിമ ലോകത്തിന് സമ്മാനിച്ച മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.