മിസ് കേരള വേദിയിൽ അഭിമാനത്തോടെ ഓട്ടോ ഡ്രൈവറായ ഒരച്ഛൻ.. കൈയടിച്ച് മത്സര വേദി..

October 18, 2018

“ഇതാണെന്റെ അച്ഛൻ”… മിസ് കേരളാ വേദിയിൽ അവൾ ഉറക്കെ പറഞ്ഞു…ഓട്ടോ ഡ്രൈവറായ അച്ഛന്റെ മകൾ…മിസ് കേരള റണ്ണറപ്പ് കിരീടം സ്വന്തമാക്കിയ പാലക്കാട് സ്വദേശിനി വിബിത വിജന് തന്റെ അച്ഛനെക്കുറിച്ച് പറയാൻ വാക്കുകൾ ഏറെയാണ്…

മക്കളുടെ ആഗ്രഹങ്ങൾ സഫലമാക്കുവാൻ കഷ്‌ടപ്പാടുകളിലൂടെ ജീവിതം കഴിച്ചുകൂട്ടിയ ഒരച്ഛൻ.. മക്കളെ പഠിപ്പിക്കുന്നതിനായി ഓട്ടോ ഓടിച്ച് ജീവിതം തീർത്ത ഒരു പാവപ്പെട്ട അച്ഛൻ…

മിസ് കേരള 2018 വേദിയിൽ മത്സരം വളരെ വാശിയോടെ നടക്കുകയാണ്..എല്ലാ പ്രകടനങ്ങളും കണ്ടുകൊണ്ട് വിജയൻ എന്ന ഓട്ടോ ഡ്രൈവറും ഭാര്യയും പിന്നിലെ സീറ്റിൽ പ്രാർത്ഥനയോടെ ഇരിക്കുകയാണ്.. തൻറെ മകൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ. .കാത്തിരിപ്പിനൊടുവിൽ മിസ് കേരളയെ പ്രഖ്യാപിച്ചു.. റണ്ണറപ്പായി വിബിത വിജയൻറെ പേരും വിളിച്ചു..സ്വപ്നത്തിലേതെന്നപോലെ ആ വേദിയിൽ വിജയനും ഭാര്യയും നിറകണ്ണുകളോടെ, അഭിമാനത്തോടെ  ഇരുന്നു..

വിബിത പ്രൗഢഗംഭീരമായ ആ സദസിനു മുന്നിൽ ഉറക്കെ വിളിച്ച് പറഞ്ഞു ഇതാണെന്റെ അച്ഛൻ ..വിബിയതയ്ക്ക് അച്ഛനെക്കുറിച്ച് പറയാൻ വാക്കുകൾ ഏറെയാണ്. കൂടുതൽ സമയം വണ്ടി ഓടിച്ച് മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ച അച്ഛൻ. കുടുംബത്തിന് വേണ്ടി കഷ്‌ടപ്പാടുകളിലൂടെ ജീവിതം ജീവിച്ച് തീർത്ത ആ അച്ഛനെക്കുറിച്ചും അച്ഛനൊപ്പം എല്ലാ കഷ്ടപ്പാടിലും തുണയായി നിന്ന അമ്മയെക്കുറിച്ചും. അനിയത്തിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ കൂടെ നിന്ന സഹോദരനെക്കുറിച്ചും അഭിമാനത്തോടെ ആ വേദിയിൽ വിബിത പറഞ്ഞു..

പാലക്കാട് ചിറക്കാട്ട് ഓട്ടോ ഡ്രൈവറാണ് അച്ഛന്‍ വിജയന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് വിബിതയുള്‍പ്പെടെയുള്ള മൂന്ന് മക്കളെയും വിജയന്‍ വളര്‍ത്തിയത്. മക്കളുടെ ഒരാഗ്രഹവും നടക്കാതെ പോകരുതെന്ന് വാശി പിടിച്ച ആ അച്ചച്ചന്റെ മക്കളെല്ലാം ഇപ്പോൾ ജോലിക്കാരാണ്. വിബിതയിപ്പോൾ സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ്. സഹോദരൻ എയർഫോഴ്സിലാണ്, അനിയത്തി പഠിക്കുകയാണ്.. . സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതും പറന്നുയരാന്‍ ചിറകുകള്‍ പിടിപ്പിച്ചു തന്നതും ആ അച്ഛനാണ്.. ഉയരങ്ങളിലേക്ക് പറക്കുകയാണ് ആ അച്ഛന്റെ മക്കൾ..