എന്നെ “രാജാവിന്റെ മകൻ ” എന്ന് ആദ്യം വിളിച്ചയാൾ…തമ്പി കണ്ണന്താനത്തിന്റെ ഓർമ്മകളുമായി മോഹൻലാൽ..

October 3, 2018

മലയാളികള്‍ക്ക് ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് തമ്പി കണ്ണന്താനം. മോഹന്‍ലാല്‍ എന്ന മഹാനടനെ സൂപ്പര്‍സ്റ്റാര്‍ പദവിലെത്തിക്കുന്നതില്‍  പങ്കുവഹിച്ചത് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ എന്ന ചിത്രം തന്നെയാണ്. 1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകനിലൂടെയാണ് മോഹന്‍ലാലിന് അഭിനയജീവിതത്തില്‍ വലിയൊരു ഭാഗ്യമാണ് ലഭിച്ചത്. ഭൂമിയിലെ രാജാക്കന്‍മാര്‍, നാടോടി, മാന്ത്രികം, ഇന്ദ്രജാലം തുടങ്ങി മോഹന്‍ലാലിനെ നായകനാക്കി ഒരുപിടി നല്ല സിനിമകളാണ് തമ്പി എന്ന സംവിധായകന്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയത്..

തമ്പി കണ്ണന്താനം എന്ന മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനെക്കുറിച്ചുള്ള ഓർമ്മകളുമായി മോഹൻലാൽ..താരം തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകനോടുള്ള ആദരാഞ്ജലി അർപ്പിച്ചത്.”എന്നെ ‘രാജാവിൻ്റെ മകൻ ‘ എന്ന് ആദ്യം വിളിച്ചയാൾ…. എൻ്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നിൽ നിർത്തി അഭിനയത്തിൻ്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകൻ….. പ്രിയപ്പെട്ട തമ്പി കണ്ണന്താനം….. കണ്ണീരോടെ വിട!..താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം തുടങ്ങി പതിനഞ്ചിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്‌ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വഹിച്ചു. അട്ടിമറി(1981), ഒലിവര്‍ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്