സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മോഹന്‍ലാലിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍

October 5, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍. തമിഴ്താരം സൂര്യയുമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന മോഹന്‍ലാലാണ് ലൊക്കേഷന്‍ ചിത്രങ്ങളില്‍.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന് ഒരു ഫ്ളക്‌സ് ബോർഡിന്റേതാണ്. ഈ ബോർഡിൽ മോഹൻലാലിന്റെ ചിത്രമുണ്ട്.
ഒപ്പം ‘ ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്നു തുടങ്ങുന്ന ഒരു വാചകവും ഫ്ളക്‌സിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തില്‍ പ്രധാനമന്ത്രി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ജില്ല’ യാണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ച തമിഴ്ചലച്ചിത്രം. എന്നാല്‍ ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നുംതന്നെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സയേഷയാണ് ചിത്രത്തില്‍ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.