ഇതാണ് ശെരിക്കും അത്ഭുത ക്യാച്ച്; വീഡിയോ കാണാം

October 16, 2018

ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചയാവുന്നത് മാര്‍നസ് ലാബഷെയ്‌ന് ലഭിച്ചൊരു ക്യാച്ചാണ്.  യു എ ഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ആസ്‌ട്രേലിയ-പാകിസ്താന്‍ രണ്ടാം ടെസ്റ്റിലാണ് ലോകത്തെ ഞെട്ടിച്ച ആ അത്ഭുത ക്യാച്ച്. നഥാന്‍ ലയോണിനാണ് വിക്കറ്റ് ലഭിച്ചത്. ആസാദ് ഷഫീഖാണ് ഈ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്തായത്. ആറു പന്തിൽ നിന്നും നാല് വിക്കറ്റ് കരസ്ഥമാക്കിയ അത്ഭുത പ്രകടനമാണ് താരം കളിയിൽ കാഴ്ചവെച്ചത്.

സില്ലിപോയിന്റിലായിരുന്നു ലാബഷെയ്ന്‍ ഫീല്‍ഡ് ചെയ്തിരുന്നത്. ലയോണിന്റെ അത്ര അപകടമല്ലാത്തൊരു പന്തിനെ ലെഗ്‌സൈഡിലേക്ക് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷഫീഖിന് പാളുകയായിരുന്നു. സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ലാബഷെയ്ന്‍ ‘എങ്ങനെയൊക്കയോ’ ആ പന്ത് കൈപിടിയിലൊതുക്കി. മത്സരത്തില്‍ പാകിസ്താന്‍ ആദ്യ ഇന്നിങ്സില്‍ 282 റണ്‍സിന് പുറത്തായി. നഥാന്‍ ലയോണ്‍ നാലു വിക്കറ്റ് വീഴ്ത്തി.