വീണ്ടും സുന്ദരിയായി നവ്യ നായർ; ചിത്രങ്ങൾ കാണാം..

October 26, 2018

‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നവ്യ നായർ ‘നന്ദനം’ എന്ന  തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടി. പിന്നീട്  വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്ന് നിന്നു.

ഇപ്പോൾ വൈറലായിക്കുന്നത് താരത്തിന്റെ ചിത്രങ്ങളാണ്. സമൂഹ മാധ്യമങ്ങളിലൂടെ നവ്യ തന്നെയാണ് കുടുബത്തിനൊപ്പമുള്ള ചിത്രങ്ങൾ പാക്കുവെച്ചിരിക്കുന്നത്. പാരീസിലെ ഈഫൽ ടവറിനടുത്ത് നിന്നുള്ള ചിത്രങ്ങളാണ് നവ്യയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്.

നവ്യയും മകനും ഒന്നിച്ചുള്ള ചിത്രങ്ങളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.