നീരജിന്റെ പോസ്റ്റിന് കമന്റടിച്ച് കാളിദാസ്; ചുട്ട മറുപടിയുമായി നീരജ്, ആഘോഷമാക്കി സോഷ്യൽ മീഡിയ…

October 30, 2018

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരങ്ങളാണ് കാളിദാസ് ജയറാമും നീരജ് മാധവനും. ഇരുവരുടെയും സൗഹൃദ സംഭാഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നീരജ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക്  കാളിദാസ് ജയറാം നൽകിയ കമന്റും, സുഹൃത്തിന്റെ കമന്റിന് നീരജ് നൽകുന്ന മറുപടിയുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നീരജിന്റെ ടീഷർട്ടും ഐ ഫോണും പിടിച്ച് നിൽക്കുന്ന ചിത്രത്തിന് താഴെ ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരൻ എന്നാണ് കാളിദാസ് കമന്റ് ചെയ്തത്. ഉടൻ തന്നെ നീരജിന്റെ മറുപടിയും വന്നു. നീ കുറച്ച് ഡ്രസ്സ് വാങ്ങിച്ച് താ, ഞാൻ ഇട്ടോളാം എന്നായിരുന്നു നീരജിന്റെ മറുപടി.

സോഷ്യൽ മീഡിയിൽ തരംഗമായ കമന്റ് ഇതിനോടകം നിരവധി ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

Getting dirty, getting into the character!

A post shared by Neeraj Madhav (@neeraj_madhav) on

അതേസമയം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇരുവരും. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി എന്ന ചിത്രത്തിലാണ് കാളിദാസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാളിദാസ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഷെബിൻ ബെൻസൺ, ഗണപതി, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് താരത്തിനൊപ്പമെത്തുന്നത്. കാളിദാസിന്റെ നായികയായി അപർണ ബാലമുരളി എത്തുന്ന ചിത്രത്തിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം രജീഷ്‌ലാൽ വംശ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ക യാണ്  നീരജ് മാധവിന്റെ പുതിയ ചിത്രം. ചിത്രത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പിക്‌സീറൊ ബാനറിൽ ശ്രീജിത്ത് എസ് പിള്ള നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്ക്സ് ബിജോയാണ് നിർവഹിക്കുന്നത്.‘ലവകുശ’, ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നീരജ് നായകനാകുന്ന ചിത്രമാണ് ‘ക’.