‘നിത്യഹരിത നായകന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് സൗബിന്‍ സാഹിര്‍

October 1, 2018

വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘നിത്യഹരിത നായകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തവിട്ടു. സിനിമാതാരം സൗബിന്‍ സാഹിറിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിത്യഹരിത നായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എആര്‍ ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിത്യഹരിതനായകന്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ധര്‍മ്മജന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഒന്നിച്ചഭിനയിച്ച ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രം ഏറെ പ്രേക്ഷക പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നിത്യഹരിതനായകനു വേണ്ടിയും ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.