‘ഒടിയനെ പിടിക്കാന്‍ നോക്കൂ ക്യാമറ കണ്ണുകളിലൂടെ’; ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്’. ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി തികച്ചും വിത്യസ്ഥമായൊരു പ്രചരണ പരിപാടിയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു മത്സരം തന്നെ നടത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി പ്രെമോഷ്ണല് വീഡിയോ ഒരുക്കുന്നതാണ് മത്സരം.
മത്സരത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍ലാലാണ് മത്സരത്തെക്കുറിച്ച് വീഡിയോയില്‍ വ്യക്തമാക്കുന്നത്. ‘നാട് വിട്ടുപോയ ഒടിയന് പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം തേന്‍കുറിശിയില്‍ തിരിച്ചെത്തുന്നു. പഴയതും പുതിയതുമായ ആളുകള്‍ ഒടിയന് മാണിക്യനെ എങ്ങനെ സ്വീകരിക്കുന്നു’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് പ്രെമോഷണല്‍ വീഡിയോ തയാറാക്കേണ്ടത്. ഒരു മിനിറ്റാണ് പരമാവധി ദൈര്‍ഘ്യം. മെബൈല്‍ ക്യാമറയിലാണ് വീഡിയോ ചിത്രീകരിക്കേണ്ടത് എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നവംബര്‍ മുപ്പതാണ് അവസാന തീയതി.
ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തിഅയ്യായിരം രൂപയുമാണ്. ആശിര്‍വാദ് സിനിമാസ്, നമ്പര്‍ 59/1049 വാളക്കുഴി, കൃഷ്ണസ്വാമി റോഡ്, കൊച്ചി 682035 എന്ന വിലസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്.
ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. ഒക്ടോബറിലായിരുന്നു ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ഉലച്ച പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഒടിയനിലെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കും മികച്ച പ്രതികരണണാണ് ലഭിക്കുന്നത്. സിദ്ദിഖ്, നരേന്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.