ഓഫ് റോഡ് വാഹനത്തെ കൈപ്പിടിയിലൊതുക്കി സിനിമാ താരം..

October 17, 2018

ഓഫ് റോഡ് വാഹനത്തെ കൈപ്പിടിയിലൊതുക്കി സിനിമാ താരം. ബോളിവുഡിലെ പ്രിയപ്പെട്ട താരം സൽമാൻ ഖാനാണ് ഓഫ് റോഡ് പ്രേമികൾക്കിടയിലേക്ക് എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളുമായി ദുബായിൽ എത്തിയ താരം അവിടെ വച്ചാണ് ഓഫ് റോഡ് വാഹനത്തെ കൈപ്പിടിയിൽ ഒതുക്കിയത്.

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുള്ള വാഹനമാണ് സൽമാൻ ഓടിച്ചത്. ദുബായിലെ അൽ എയ്ൻ പ്രദേശത്തുകൂടിയാണ് സൽമാൻ ഈ വാഹനം ഓടിച്ചത്.. പൊളാരിസ് ആർ ഇസഡ് ആർ 1000 എന്ന വാഹനമാണ് സൽമാൻ കൈപ്പിടിയിൽ ഒതുക്കിയത്.

വാഹനം ഓടിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പൊളാരിസ് ഇന്ത്യയുടെ എം ഡി പങ്കജ് ദുബെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ചെളി നിറഞ്ഞ ഓഫ് റോഡ് ട്രാക്കിലൂടെ ഒരു പൊളാരിന്‍ എ ടി വി ചാടിപ്പിക്കുന്ന ബോളിവുഡ് സൂപ്പർ താരം സുനിൽ ഷെട്ടിയുടെ വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.