ഫ്‌ളാറ്റില്‍ തനിച്ചാകുന്ന രണ്ട് വയസുകാരിയുടെ കഥ പറഞ്ഞ് പിഹു; നോവുണര്‍ത്തുന്നൊരു ട്രെയിലര്‍

October 25, 2018

ഫ്‌ളാറ്റിനകത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരു രണ്ട് വയസുകാരിയുടെ കഥ പറഞ്ഞ് ;പിഹു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്‌നം എന്ന ക്യാപ്ഷനോടുകൂടിയാണ് ‘പിഹു’വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. നെഞ്ചിടിപ്പോടെയല്ലാതെ ആ ട്രെയിലര്‍ ആര്‍ക്കും കണ്ടിരിക്കാനും ആവില്ല.

വിനോദ് കാപ്രിയാണ് പിഹുവിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പിഹു എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നവംബര്‍ 16 ന് ചിത്രം തീയറ്ററുകളിലെത്തും. റോണി സ്‌ക്രൂവാലയും സിദ്ധാര്‍ത്ഥ് റോയ് കപൂറും ശില്‍പ ജിന്‍ഡാലും ചേര്‍ന്നാണ് പിഹുവിന്റെ നിര്‍മ്മാണം. മൈറ വിശ്വകര്‍മ്മിയാണ് പിഹുവായി ചിത്രത്തിലെത്തുന്നത്.