സുപ്രിയയുമായുള്ള പ്രണയ ദിവസങ്ങളെക്കുറിച്ച് പൃഥ്വിരാജ് ..വീഡിയോ കാണാം

October 4, 2018

മലയാളത്തിന്റെ പവർ കപ്പിൾസ് എന്നറിയപ്പെടുന്ന പൃഥ്വിരാജ് സുപ്രിയ താര ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച്ചകളിൽ നടക്കുന്ന ത്രോ ബാക്ക് തേസ്ഡേ എന്ന സീരിസിൽ പൃഥ്വിരാജ് പങ്കെടുത്തുകൊണ്ടുളള ഒരു അഭിമുഖത്തിന്റെ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്. പൃഥ്വിയുടെ ഭാര്യയും ജേർണലിസ്റ്റുമായ സുപ്രിയ തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘അയ്യാ’ എന്ന ഹിന്ദി ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജൂം റാണി മുഖർജിയും ചേർന്ന് ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങളാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അഭിമുഖത്തിൽ പൃഥ്വി സുപ്രിയയെ പരിചയപ്പെട്ടതിനെക്കുറിച്ചും, തങ്ങളുടെ പ്രണയ ദിവസങ്ങളെക്കുറിച്ചും, സുപ്രിയ ഇപ്പോൾ ജോലി വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തി.

പ്രണയത്തിലായിരുന്ന ദിവസങ്ങളിൽ സുപ്രിയയെ താനാണ് ഓഫിസിൽ കൊണ്ടുവന്നാക്കിയിരുന്നതെന്നും അഭിമുഖത്തിൽ പൃഥ്വി പറഞ്ഞു.

കഴിഞ്ഞ ദിവസം പൃഥ്വി പാട്ടു പാടുന്ന ഒരു പഴയ വിഡിയോയും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന ഗാനമാണ് പൃഥ്വി പാടുന്നത്. അതിന് പിന്നലെയാണ് താരത്തിന്റെ പുതിയ വീഡിയോയും വൈറലായിരിക്കുന്നത്.

 

View this post on Instagram

 

When it’s throwback Thursday & you strike gold! Once a journalist always a journalist! Good old NDTV days! And Aiyya! ??

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on