അരങ്ങേറ്റത്തിൽ അർധ സെഞ്ച്വറിയുമായി പൃഥ്വിഷാ.. കൈയ്യടിച്ച് ഇന്ത്യ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ച്വറിയുമായി പൃഥ്വിഷാ മുന്നേറുമ്പോൾ ഇന്ത്യയുടെ പ്രതീക്ഷ ഇരട്ടിയാവുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. ആദ്യ ഓവറില്‍ ലോകേഷ് രാഹുല്‍ പൂജ്യത്തിന് പുറത്തായ ശേഷം ഒന്നിച്ച പൃഥ്വിഷായും പുജാരയും 100 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
74 പന്തില്‍ നിന്ന് 75 റണ്‍സുമായി പൃഥ്വിഷായും 56 റണ്‍സുമായി ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ കളിക്കാരനിലൊരുവനാകാനും പൃഥ്വിഷാക്ക് കഴിഞ്ഞു. സച്ചിന് തെണ്ടുല്‍ക്കറും പാര്‍ത്ഥിവ് പട്ടേലുമാണ് ഷാക്കും മുമ്പിലുള്ളത്.
18 വർഷവും 329 ദിവസവുമാണ് പൃഥ്വി ഷായുടെ പ്രായം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ഇന്ത്യക്കായി ജേഴ്സി അണിഞ്ഞത്. 17 വർഷവും 265 ദിവസവും പ്രായമുള്ളപ്പോൾ ജേഴ്സി അണിഞ്ഞ വിജയ് മെഹ്റയാണ് മൂന്നാം സ്ഥാനക്കാരൻ. നാലാം സ്ഥാനത്ത് നിൽക്കുന്നത് എ ജി മിൽഖ സിങ്ങാണ്. 18 വർഷവും 13 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യക്കായി കളിക്കളത്തിൽ ഇറങ്ങുന്നത്.
And, here comes the first Test FIFTY for the debutant @PrithviShaw ??
Live – https://t.co/RfrOR7MGDV #INDvWI pic.twitter.com/smDS2226bA
— BCCI (@BCCI) October 4, 2018