‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി’; വൈറലായി പൃഥ്വിയുടെ ഒരു പഴയ പാട്ട്; വീഡിയോ കാണാം

October 1, 2018

ലോകമെങ്ങുമുള്ള മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനമാണ് ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി..’  മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചലച്ചിത്രം കിരീടത്തിലെ ഈ ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിയുടെ വരികൾക്ക് ജോൺസൺ മാഷ് ഈണം പകർന്നതാണ്. ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്. 1989 സിബി മലയിൽ സംവിധാനം ചെയ്ത കിരീടം മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.

മോഹൻലാലിനൊപ്പം തിലകൻ,പാർവ്വതി, മുരളി തുടങ്ങായ അഭിനയ പ്രതിഭകൾ ഒന്നിച്ച ചിത്രത്തിലെ എല്ലാ ഗാനങ്ങളും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്ര ഗാനങ്ങളാണ്. എം ജി ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത കണ്ണീർ പൂവുമായി വേദിയിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ്. അഭിനയത്തിലും സംവിധാനത്തിലും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരത്തിന്റെ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.

ജോൺസൻ മാഷിന്റെ ഓർമ്മകളിൽ മലയാളികളുടെ എക്കാലത്തെയും മികച്ച പാട്ടുമായി പൃഥ്വിരാജ് എത്തിയതിന്റെ ഒരു പഴയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്. വീഡിയോ കാണാം..