വൈറലായി പൃഥ്വിയുടെ പുതിയ ചിത്രം; ഏറ്റെടുത്ത് ആരാധകർ

October 31, 2018

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയയും. അതുകൊണ്ടുതന്നെ  ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെക്കാറുണ്ട്. പൃഥ്വിരാജിന്റെ  പുതിയ ചിത്രമാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സുപ്രിയയാണ് പൃഥ്വിയുടെ പുതിയ ചിത്രം  പങ്കുവച്ചിരിക്കുന്നത്.

അറിയാതെ എടുത്ത ചിത്രം എന്ന ഹാഷ് ടാഗോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റാൻഡേർഡ് വൈഫ് എക്സ്പ്രഷൻ എന്ന അടിക്കുറിപ്പും ഇസ്റ്റാഗ്രാമിൽ പങ്കുവെച്ച  ചിത്രത്തിന് നൽകിയിട്ടുണ്ട്. പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങുമായി തിരക്കിലാണ് പൃഥ്വിയിപ്പോൾ. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫർ’ നിർമ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹൻലാലും പൃഥ്വിരാജും ചേർന്ന് ലൂസിഫർ എന്ന ചിത്രം യാഥാർഥ്യമാക്കുമ്പോൾ വാനോളം പ്രതീക്ഷയാണ് ആരാധകരിൽ.

‘ലൂസിഫർ’ തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്നും തിരക്കഥയിലും മേക്കിങ്ങിലും പുതുമ പുലർത്തുന്ന ലൂസിഫർ എല്ലാ അർത്ഥത്തിലും നല്ല ഒരു ചലച്ചിത്ര അനുഭവമായിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

പൃഥ്വിരാജ് എന്ന നടൻ സംവിധായക വേഷമണിഞ്ഞുകൊണ്ട് മലയാളികൾക്ക് നൽകുന്ന ഒരു സമ്മാനമായിരിക്കും ലൂസിഫർ എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അഭിപ്രായപ്പെട്ടത്.

 

View this post on Instagram

 

Standard Wife Expression! ?#CaughtUnawares?

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on