ക്രിക്കറ്റ് പോരാട്ടത്തിനിടയില്‍ വൈറലായൊരു വെള്ളംകുടി; വീഡിയോ കാണാം

October 4, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഇന്ത്യ- വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റിലെ ഒരു വെള്ളംകുടി. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയുടെ വെള്ളംകുടിയാണ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

രാജ്‌കോട്ടിലെ കാലാവസ്ഥയെക്കുറിച്ച് നേരത്തെതന്നെ ക്രിക്കറ്റ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഠിനമായ ചൂടില്‍ ബാറ്റുചെയ്യുക താരങ്ങള്‍ക്ക് കനത്ത വെല്ലുവിളികള്‍ തന്നെയാണ്. ഈ ബുദ്ധിമുട്ട് നേരത്തെ മനസിലാക്കിയ പൂജാര തന്റെ പോക്കറ്റില്‍ കൊള്ളാവുന്നത്ര വലിപ്പമുള്ള ചെറിയൊരു വെള്ളകുപ്പിയുമായാണ് കളിക്കാനിറങ്ങിയത്. ഇടയ്ക്ക് പോക്കറ്റില്‍ നിന്നും കുപ്പിയെടുത്ത് വെള്ളം കുടിച്ച താരം ബാറ്റിംഗിന്റെ സമയത്തുടനീളം കുപ്പി പോക്കറ്റില്‍തന്നെ സൂക്ഷിച്ചു.

പൃത്വി ഷായ്‌ക്കൊപ്പം ഓപ്പണിംഗിനിറങ്ങിയ കെ.എല്‍ രാഹുല്‍ പുറത്തായപ്പോഴാണ് പൂജാര ബാറ്റിങിനിറങ്ങിയത്. ആദ്യടെസ്റ്റില്‍ 86 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്തായാലും നിരവധി പേരാണ് കളിക്കളത്തിലെ പൂജാരിയുടെ വെള്ളംകുടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള പൂജാരയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തി.