അരങ്ങ് തകർത്ത് താരജോഡികൾ; കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം

October 6, 2018

ബോളിവുഡിലെ താരജോഡികളുടെ നൃത്തച്ചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.. ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് രൺബീർ സിങ്ങും ദീപിക പദുക്കോണും. ഇരുവരുടെയും വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത്. എന്നാൽ വിവാഹം  ഉടൻ ഉണ്ടാകുമെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ അറിയിച്ചെങ്കിലും ഇതിനെക്കുറിച്ച് ഔദ്യോഗികമായി സംസാരിക്കാൻ ഇരുവരും തയാറായിട്ടില്ല. അതേസമയം താര ജോഡികളുടെ നൃത്തചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിന്റെ വേദിയിലാണ് താരങ്ങൾ നൃത്തച്ചുവടുകളുമായി എത്തിയത്. ഇരുവരുടെയും ഡാൻസിന് മികച്ച പ്രതികരണമാണ് വേദിയിൽ നിന്നും ലഭിച്ചത്. ഇരുവരും ഒന്നിച്ചഭിനയിച്ച സഞ്ജയ് ലീല ബൻസാലി ചിത്രം  ‘പത്മാവദി’ലെ ഖലീബലി എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് നൃത്തച്ചുവടുകൾ വെച്ചത്. രൺബീർ തന്നെയാണ് ഇരുവരുടെയും മനം കവരുന്ന വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചതും. ഇൻസ്റ്റഗ്രംയിൽ പങ്കുവെച്ച വീഡിയോയ്ക്ക് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം ഇരുവരുടെയും വിവാഹവാർത്തകൾ ബോളിവുഡിൽ ചർച്ചയാകുകയാണ്. ഈ വർഷം നവംബർ 20 നായിരിക്കും താരങ്ങളുടെ വിവാഹമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

 

View this post on Instagram

 

What in the Habibi is going on here?! ? @deepikapadukone

A post shared by Ranveer Singh (@ranveersingh) on