തരംഗമായി സായി പല്ലവി; തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ കണ്ടത് ഇരുപത് ലക്ഷംപേര്‍

October 12, 2018

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ്സായി പല്ലവി. മലയാളത്തിന് പുറമെതമിഴിലും തെലുഗിലും വിജയകൊടി നാട്ടിയ സായി വീണ്ടും വിസ്മയിപ്പിക്കുകയാണ്. താരത്തിന്റെഏറ്റവും പുതിയ ചിത്രമായ ‘പാടി പാടി ലെച്ചെ മനസ്’ തീയറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശര്‍വാനന്ദ്നായകനായി എത്തുന്നചിത്രത്തിന്റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തിയിരുന്നു. ഇരുപത് ലക്ഷത്തോളം പേരാണ്ഇതിനകം സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ കണ്ടത്.

സായി പല്ലവിക്കുംശര്‍വാനന്ദിനും പുറമെ മികച്ച നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!