കേരളത്തില്‍ ‘സര്‍ക്കാരി’ന്റെ വിതരണാവകാശം ഐഫാര്‍ ഇന്റര്‍നാഷ്ണലിന്
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇളയദളപതി വിജയ് നായകനായെത്തുന്ന ‘സര്‍ക്കാര്‍’ കേരളത്തില്‍ ഐഫാര്‍ ഇന്റര്‍നാഷ്ണലാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഐഫാര്‍ തന്നെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലും ചിത്രത്തിനു മികച്ച പ്രേക്ഷകസ്വീകാര്യത ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്ന തീയതി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 19ന് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും എന്നാണ് പ്രഖ്യാപനം. ദീപാവലിയോടനുബന്ധിച്ച ‘സര്‍ക്കാര്‍’ തീയറ്ററുകളിലെത്തും.
We are honoured with the privilege to be the distributors for #Ilayathalapathi #vijay's much awaited film #Sarkar for Kerala. Thank you @sunpictures @actorvijay for the trust in us.we assure #SarkarDiwali will be the ever biggest release for any film in Kerala.period! pic.twitter.com/7m7D8JqFJG
— IFAR INTERNATIONAL (@Ifar_Intl) 15 October 2018
‘സര്‍ക്കാര്‍‘ എന്ന ചിത്രത്തില്‍ വിജയ്യും കീര്‍ത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സംഗീത മാന്തരികന് എആര്‍ റഹ്മാനാണ് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്. ചിത്രത്തില്‍ മുഖ്യമന്ത്രിയായിട്ടായിരിക്കും വിജയ് പ്രത്യക്ഷപ്പെടുക എന്ന ചില റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.