ചരിത്രം തിരുത്തിക്കുറിച്ച് ‘സർക്കാർ’; മറികടന്നത് ഹോളിവുഡ് ചിത്രങ്ങളുടെ റെക്കോർഡ്..

October 21, 2018

റെക്കോർഡുകൾ തിരുത്തി കുറിച്ച് വിജയ്‌യുടെ സർക്കാർ ടീസർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ റിലീസ് ചെയ്ത് കുറഞ്ഞ സമയം കൊണ്ട് തന്നെ യൂട്യൂബിൽ മാത്രം 1 മില്യൺ കാഴ്ചക്കാരുണ്ടായിരുന്നു. ഏറ്റവും വേഗത്തിൽ 1 മില്യൺ കാഴ്ചക്കാർ സ്വന്തമാക്കുന്ന ആദ്യ ടീസർ എന്ന റെക്കോർഡ് സർക്കാർ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടീസർ ട്വിറ്റർ ഹാഷ്ടാഗിലും ട്രെൻഡിങ്ങാണ്. യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിൽ നിന്നുള്ള കാഴ്ചക്കാരുടെ എണ്ണമാണ് 13 മില്യൺ.

ഹോളിവുഡ് ചിത്രം ‘അവഞ്ചേർസ് ഇൻഫിനിറ്റി വാറി’ന്റെ റെക്കോര്‍ഡ് തകർത്തിരിക്കുകയാണ് സർക്കാർ. ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം ലൈക്സ് നേടുന്ന ലോകത്തിലെ ആദ്യ സിനിമാ ടീസർ ആണ് സർക്കാർ. അവഞ്ചേർസ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകൾ കൊണ്ടാണ് സർക്കാർ സ്വന്തമാക്കിയത്.

നിലവിൽ 1.1 മില്യൻ ലൈക്സ് ആണ് സര്‍ക്കാർ ടീസറിന് ലഭിച്ചിരിക്കുന്നത്. അവഞ്ചേർസ് ഇൻഫിനിറ്റി വാർ ട്രെയിലറിന്റെ ലൈക്സ് ഇതുവരെ 3.3 മില്യൻ ആണ്. പതിമൂന്ന് ലക്ഷം ലൈക്സുമായി മെർസൽ തന്നെയാണ് രണ്ടാമത്. 12 ലക്ഷം ലൈക്സ് നേടിയ ആമിർ ഖാന്റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ആണ് ഇതില്‍ മൂന്നാം സ്ഥാനത്ത്.

ദീപാവലിയോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തുന്ന ചിത്രം വാനോളം പ്രതീക്ഷയുമായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ വിജയ് മുഖ്യമന്ത്രിയായാണ് എത്തുന്നെതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം സുന്ദർ പീച്ചേയുടേതിന് സമാനമാണെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ  എ ആർ മുരുഗദോസ് പറഞ്ഞു. ഇതോടെ ചിത്രത്തിന് വാനോളം പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്. ചിത്രത്തിനെത്തായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

എആര്‍ റഹ്മാനാണ് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്.