‘കിസ്മത്തി’ന് ശേഷം പുതിയ ചിത്രം ഒരുങ്ങുന്നു..സിനിമാ വിശേഷങ്ങളുമായി ഷാനവാസ്..

October 4, 2018

വിനായകനെ  കേന്ദ്രകഥാപാത്രമാക്കി ഷാനവാസ് ബാവൂട്ടി നിർമ്മിക്കുന്ന പുതിയ ചിത്രം ഉടൻ. ചിത്രത്തിൽ റോഷൻ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി,ദിലീഷ് പോത്തന്‍, രഘുനാഥ് പാലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ നടിയായ പ്രിയംവദ ആയിരിക്കും.

സിനിമയുടെ പേരും ഫസ്റ്റ് ലുക്കും അടുത്ത ദിവസം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് ഷാനവാസ് ബാവക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി.എസ്. റഫീക്ക് ആണ് തിരക്കഥയൊരുക്കുന്നത്. ക്യാമറ സുരേഷ് രാജന്‍. ജിതിൻ മനോഹർ എഡിറ്റിംഗ് നിര്‍വഹിക്കുമ്പോള്‍ സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. പട്ടം സിനിമാ കമ്പനിയുടെ ബാനറിൽ ദേവദാസ് കാടഞ്ചേരിയും ശെെലജ മണികണ്ഠന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.

ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ഈ മാസം 13 ന് ആരംഭിക്കും. കൊച്ചിയിലാണ് ആദ്യ ഘട്ടം ചിത്രീകരിക്കുന്നത്. അതേസമയം ചിത്രത്തിലേക്ക് ഒരു ബാലനടിയെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കിലൂടെ നേരത്തെ അറിയിച്ചിരുന്നു. ഒന്നര വയസ്സിനും മൂന്ന് വയസ്സിനും ഇടയിലുള്ള നീണ്ട മുടിയും ഇരുണ്ട നിറവുമുള്ള കുട്ടികളെയാണ് ചിത്രത്തിലേക്ക് ആവശ്യം.