പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തി ദ് ക്വേക്ക്; ട്രെയിലർ കാണാം

October 30, 2018

പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്താൻ നോർവെ ചിത്രം ദ് ക്വേക്ക് ട്രെയിലർ പുറത്തിറങ്ങി. ജോൺ ആൻഡ്രിയാസ്  ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും നിറയെ സസ്പെൻസുകളും ഒപ്പം ഭയം നിറച്ചതുമാണ്. സുനാമി ദുരന്തത്തെ ആസ്പദമാക്കി ചിത്രീകരിച്ച  ദ് വേവ് എന്ന സിനിമയും നോർവെയിൽ നിന്നും നിർമിച്ചതാണ്. ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സുനാമിക്ക് ശേഷം ഇത്തവണ ഭൂമികുലുക്കത്തിന്റെ ഭീകരതയാണ് ചിത്രത്തിൽ കാണിക്കുന്നത്.

1904ൽ ഒസ്‌ലോ എന്ന നഗരത്തെ പിടിച്ചുകുലുക്കിയ ഭൂമികുലുക്കം റിക്ടർ സ്കെയിലിൽ 5.4 ആണ് തീവ്രത രേഖപ്പെടുത്തിയത്. വർഷങ്ങൾക്കിപ്പുറം വീണ്ടും ഭൂമികുലുക്കത്തിന്റെ ലക്ഷണങ്ങൾ പട്ടണത്തിൽ കണ്ടുതുടങ്ങുന്നതും ഇത്തവണ ഭൂമി കുലുങ്ങുന്നത്  പഴയതിന്റെ  ഇരട്ടി തീവ്രതയോടെയാകും എന്ന ജനങ്ങൾ അറിയുന്നതും. ഇതിൽ നിന്നുള്ള ആളുകളുടെ അതിജീവനത്തിന്റെ ശ്രമങ്ങളും ജനങ്ങളിൽ  ഉണ്ടാകുന്ന ടെൻഷനും ഭൂമികുലുക്കത്തിന്റെ തീവ്രതയുമാണ് ചിത്രത്തിന്റെ  മുഖ്യ പ്രമേയമാക്കിയിരിക്കുന്നത്.

നോർവേയിൽ കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയ ചിത്രം ഡിസംബറിലാണ് യു എസിൽ റിലീസ് ചെയ്യുന്നത്.