ട്വന്റി 20 യിൽ ഇനി ധോണിയില്ല; ഞെട്ടലോടെ ആരാധകർ…

October 27, 2018

ഇന്ത്യൻ ട്വന്റി 20 ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. ഇന്ത്യയെ നിരവധി വിജയങ്ങളിലേക്ക് എത്തിച്ച ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ് ധോണി ടീമിൽ നിന്നും പുറത്ത്. ഇന്ത്യൻ ട്വന്റി 20 ടീമിന്റെ കരിയറിൽ ആദ്യമായാണ് ക്യാപ്റ്റൻ കൂൾ ഇല്ലാത്ത ടീമിനെ പ്രഖ്യാപിക്കുന്നത്. വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെ ടീമിൽ ഉള്‍പ്പെടുത്തിയതോടെയാണ് ധോണിക്ക് ടീമിൽ സ്ഥാനമില്ലാണ്ടായത്.

വിൻഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരയിൽ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയിരുന്നു. ടീമിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഇന്ത്യൻ ടീമിന്റെ ഭാവി കണക്കിലെടുത്തതുകൊണ്ടാണ് ഈ തീരുമാനമെന്ന് സെലക്ഷൻ കമ്മറ്റി ചെയർമാൻ എം. കെ പ്രസാദ് പറഞ്ഞു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാദ് നദീം.