വൈറലായി ഒരു അച്ഛനും മകളും; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

October 13, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഒരു അച്ഛനും മകളും. മറൂണ്‍ 5 ബാന്റിന്റെ ‘ഗേള്‍സ് ലൈക്ക് യൂ’ എന്ന പാട്ടിന് ലിപ് സിങ്ക് നല്‍കിയാണ് ഈ അച്ഛനും മകളും നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്. മൈല എന്ന രണ്ടു വയസുകാരിയുടെ പ്രകടനം തന്നെയാണ് വീഡിയോയില്‍ എടുത്തുപറയേണ്ടത്.

ഈ കുഞ്ഞുതാരത്തിന്റെ പ്രകടനം കണ്ട് പലരും മൈലയുടെ ആരാധകരായും മാറിയിട്ടുണ്ട്. അച്ഛനൊപ്പമാണ് മകളുടെ പാട്ട്. അച്ഛനും പാട്ടിനൊപ്പം ചുണ്ട് അനക്കുന്നുണ്ട്. എങ്കിലും മകളുടെ പ്രകടനത്തിനാണ് സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞു കൈയടിക്കുന്നത്.

വളരെ പെര്‍ഫെക്ഷനോടുകൂടിയാണ് മൈല പാട്ടിന് ലിപ് സിങ്ക് നല്‍കുന്നത്. ‘കുളിക്കുന്നതിനുമുമ്പുള്ള ചെറിയ ലിപ് സിങ്ക് പ്രകടനം’ എന്ന കുറിപ്പോടുകൂടി മൈലയുടെ അമ്മയാണ് ആദ്യം വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തുടര്‍ന്ന് നിരവധി പേര്‍ കുഞ്ഞുമൈലയുടെ പ്രകടനം ഏറ്റെടുത്തു.